കെ.യു.ഡബ്ലു.ജെ ഇന്‍ഷുറന്‍സ് ടോപ് അപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ചികിത്സാ ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പകരുന്ന ആശ്വാസം വളരെ വലുതാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കുമായി സഹകരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടപ്പാക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സൂപര്‍ ടോപ് അപ് പദ്ധതിയുടെ സംസ്ഥാനതല എന്റോള്‍മെന്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.റജി അധ്യക്ഷത വഹിച്ചു. ഐ.പി.പി.ബി കേരള സര്‍ക്കിള്‍ മേധാവി വിവേക് ഗുപ്ത മുഖ്യപ്രഭാഷണവും തിരുവനന്തപുരം ജില്ല ബ്രാഞ്ച് മാനേജര്‍ ഡി.അരവിന്ദ് രാജ് പദ്ധതി വിശദീകരണവും നടത്തി. സംസ്ഥാന വ്യാപകമായി ആയിരത്തോളം മാധ്യമ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ആണ് ടോപ് അപ്പ് പദ്ധതിയില്‍ ചേര്‍ന്നത്. വരും ദിവസങ്ങളിലും എന്റോള്‍മെന്റ് തുടരും.
രണ്ടു ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതാണ് ടോപ് അപ് പദ്ധതി. ഇതോടെ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ആരോഗ്യ രക്ഷാ പദ്ധതിയുടെ കവറേജ് 17 ലക്ഷം രൂപയുടേതായി ഉയരും.
ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് അടക്കം യൂണിയന്‍ ക്ഷേമപദ്ധതികള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് ടോപ് അപ് സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതവും സെക്രട്ടറി ബി.അഭിജിത് നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് പി.എന്‍ കൃപ, വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ പ്രജീഷ് കൈപ്പുള്ളി, ജില്ല പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍, സെക്രട്ടറി അനുപമ ജി.നായര്‍ തുടങ്ങിയര്‍ പങ്കെടുത്തു.