October 25, 2025
#kerala #Top Four

ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസ് ഗൂഢാലോചന, ഫ്‌ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ല: അജിത് കുമാര്‍

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസില്‍ തന്നെ ഗൂഢാലോചനയാണെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. വ്യാജരേഖകള്‍ ചമച്ചതും പൊലീസില്‍ നിന്നാണെന്നും അജിത് കുമാര്‍ മൊഴി നല്‍കി. നധികൃതസ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് അജിത്കുമാര്‍ നല്‍കിയ മൊഴിയിലാണ് പൊലീസിലെ കൂട്ടാളികള്‍ക്കെതിരായ വിമര്‍ശനം. മുന്‍ എംഎല്‍എ പി.വി.അന്‍വറിനു വഴങ്ങാത്തതാണ് ആരോപണങ്ങള്‍ക്ക് കാരണമെന്നും മൊഴിയില്‍ പറയുന്നു.

Also Read: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

മുഖ്യമന്ത്രി വിജിലന്‍സ് തലവന്‍ ആണെങ്കിലും അത് ഭരണകാര്യം മാത്രം’
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് പി.വി.അന്‍വറുമായി സംസാരിച്ചത്. സംശയങ്ങള്‍ ദൂരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടെന്നും എഡിജിപിയുടെ മൊഴിയിലുണ്ട്. വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയിലാണെന്നും ഫ്‌ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിനു ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. വിജിലന്‍സ് കൃത്യമായ പരിശോധന നടത്തിയിട്ടില്ലെന്നും തെളിവുകള്‍ കണക്കിലെടുക്കാതെയുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.

Leave a comment

Your email address will not be published. Required fields are marked *