അമ്മ തിരഞ്ഞെടുപ്പ്; ‘കുപ്പി പുതിയത് ;പക്ഷേ വീഞ്ഞ് പഴയതു തന്നെ’: ശ്രീകുമാരന്‍ തമ്പി
കൊച്ചി: അമ്മ സംഘടനയുടെ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. അമ്മ സംഘടനയുടെ നേതൃസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് അവസരം ലഭിച്ചത് നിസാര കാര്യമല്ലെന്നും പക്ഷെ എന്നാല്‍ അമ്മ ചരിത്രം മാറ്റിയെഴുതി എന്ന് തനിക്ക് അഭിപ്രായമില്ല. രാജിവെച്ച മോഹന്‍ലാല്‍ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാര്‍ എന്ന പരമാര്‍ത്ഥം എല്ലാവര്‍ക്കും അറിയാം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതുകൊണ്ടുതന്നെ ”കുപ്പി പുതിയത് ;പക്ഷേ വീഞ്ഞ് പഴയതു തന്നെ” എന്നു മറ്റുള്ളവര്‍ പറയാന്‍ ഇടവരാതിരിക്കട്ടെയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സോഷ്യല്‍ മീഡിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഇതൊരു നല്ല തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഭിമാനത്തിന്റെ പേരില്‍ സംഘടന വിട്ടുപോയ നടിമാരെ തിരിച്ചുകൊണ്ടുവരികയും അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരംകണ്ടെത്തുകയും വേണമെന്ന് ശ്രീകുമാരന്‍ തമ്പി ആവശ്യപ്പെട്ടു.





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































