#kerala #Top Four

സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍; എം. മുനീറിന്റെ പരാതിയില്‍ കടകംപള്ളി സുരേന്ദ്രനെതിരേ അന്വേഷണം

തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് എം മുനീര്‍ നല്‍കിയ പരാതിയില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ അന്വേഷണം. സിറ്റി പോലീസ് ആണ് പ്രാഥമികാന്വേഷണത്തിനു നിര്‍ദേശിച്ചത്. മുനീര്‍ സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതി സിറ്റി പോലീസ് കമ്മിഷണര്‍ തോംസണ്‍ ജോസിനു കൈമാറുകയായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്ത നടപടി കോണ്‍ഗ്രസ് സ്പീക്കറെ അറിയിച്ചു; രാഹുലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും

മൂന്നാംകക്ഷിയാണ് പരാതി നല്‍കിയതെന്നതിനാല്‍ തെളിവുകളുണ്ടെങ്കില്‍ അതു ലഭ്യമാക്കിയശേഷമാകും തുടര്‍ നടപടികളിലേക്ക് നീങ്ങുക. പരാതിക്കാരനില്‍ നിന്ന് അടുത്ത ദിവസം പോലീസ് മൊഴിയെടുത്തേക്കും.

Leave a comment

Your email address will not be published. Required fields are marked *