അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരം നല്‍കുന്ന ബില്‍ നിയമസഭയില്‍

തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച് കൊല്ലാന്‍ അടക്കമുള്ള അധികാരം നല്‍കുന്ന ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലും കേരള വന (ഭേദഗതി) ബില്ലും അവതരിപ്പിച്ച ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു കൈമാറും. ഇതിനു ശേഷം ഭേദഗതികളോടെ അവതരിപ്പിക്കുന്ന ബില്ലിന്‍മേല്‍ വിശദ ചര്‍ച്ച നടക്കും.
ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി വരുത്തുന്നത്. അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച് കൊല്ലാന്‍ അടക്കമുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കുന്ന ഭേദഗതിക്കാണ് സര്‍ക്കാര്‍ നീക്കം.
സംസ്ഥാനത്ത് അക്രമകാരികളായ വന്യജീവികള്‍ 2011 മുതല്‍ ഇതുവരെ 1508 മനുഷ്യ ജീവനുകളാണ് കവര്‍ന്നെടുത്തതെന്ന് വനം വകുപ്പിന്റെ കണക്കുകള്‍.