മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി

കോഴിക്കോട് : 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതിനകം പതിനഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ നിയമം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുകാരണം കേരളത്തിലെ മിക്ക കോടതികളിലും തീര്‍പ്പാകാതെ കിടക്കുന്ന വാടകസംബന്ധമായ കേസുകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. മാതൃകാ വാടക നിയമം വാടക കുടിയാന്മാര്‍ക്ക് എതിരാണെന്ന പ്രചരണം വസ്തുതാപരമായി തെറ്റാണെന്നും, ഫലത്തില്‍ അത് പരസ്പര ധാരണയില്‍ അധിഷ്ടിതമായ പുതിയൊരു വ്യാപാര-സൌഹൃദ ക്രമം സൃഷ്ടിക്കാന്‍ ഈ നിയമം സഹായിക്കുമെന്ന് നിഷ്പക്ഷ വിശകലനത്തില്‍ ആര്‍ക്കും ബോധ്യപ്പെടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇനിയും ഇത് നീട്ടിക്കൊണ്ട് പോകുകയാണെങ്കില്‍ സംഘടന പ്രത്യക്ഷ സമരത്തിലേക്ക് നിങ്ങുമെന്നും അവര്‍ പറഞ്ഞു.
മുത്തങ്ങയില്‍ മാപ്പില്ല; എകെ ആന്റണിക്ക് മറുപടിയുമായി സികെ ജാനു
വാടക കേരളത്തിലെ വാണിജ്യ സ്ഥാപനങ്ങളും മറ്റുമടക്കം എണ്‍പതുശതമാനവും കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കെട്ടിട ഉടമകളുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന സമീപനമാണ് അധികൃതര്‍ക്കുള്ളതെന്നും എന്നാല്‍ തദ്ദേശീയരായ കോര്‍പറേറ്റുകള്‍ക്കും വന്‍കിട വിദേശ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമെല്ലാം സവിശേഷമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത് തങ്ങള്‍ക്ക് നിഷേധിക്കുന്നതെന്താണെന്നും ഇവര്‍ ചോദിച്ചു. കേരളത്തിലെ വ്യാപാര-വ്യവസായികള്‍ക്കുള്ള അടിസ്ഥാന പശ്ചാത്തല സൌകര്യമൊരുക്കുന്നത് കെട്ടിട ഉടമകളുടെ സമൂഹമാണെന്ന സത്യം ആരും ഓര്‍മ്മിക്കാറില്ല എന്നതാണ് ഖേദകരമായ കാര്യം.
വാണിജ്യാവശ്യത്തിനായി കെട്ടിടം നിര്‍മിക്കുവാന്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് രജിസ്‌ട്രേഷന്‍ നികുതിയില്‍ ഇളവ് നല്കുക, കെട്ടിട നികുതി നിരക്കുകളിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക, ‘ഒറ്റ തവണ’ നികുതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മിഠായി തെരുവ്, മാവൂര്‍ റോഡ്, എം.ജി റോഡ് പോലുള്ള കണ്ണായ വാണിജ്യ തെരുവുകളില്‍ വേണ്ട പാര്‍ക്കിംഗ്, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരുക്കുകയും ഇവിടത്തെ വരും കാല കെട്ടിട നിര്‍മാണങ്ങള്‍ക്ക് വികസിത രാജ്യങ്ങളിലേത് പോലുള്ള ശാസ്ത്രീയമായ രീതിയും കാഴ്ചപ്പാടുമുണ്ടാക്കുക, നഗരങ്ങളുടെ വികസനം വികേന്ദ്രീകരണ സ്വഭാവമുള്ളതാക്കി പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ അമിതമായ തിരക്ക് കുറയ്ക്കുവാനുള്ള ആസുത്രണമുണ്ടാക്കുക, കെട്ടിട നിര്‍മാണ ചട്ടങ്ങളടക്കമുള്ളവയില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി കൊണ്ടുവരാതെ, ഈ വ്യവസായത്തിലെ പ്രധാന കണ്ണികളായ എല്ലാ ഗുണഭോക്താക്കളുമായും സംഘടനകളുമായും ചര്‍ച്ച ചെയ്യാനുള്ള വേദികളൊരുക്കുക, കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴുമുള്ള ശാസ്ത്രീയമായ പുനരുപയോഗത്തിനായി ഏറ്റെടുക്കുവാനുള്ള സംവിധാനം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ ഒരുക്കുക എന്നീ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോഴും പൊളിക്കുമ്പോഴുമുള്ള നിര്‍മാണാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായ പുനരുപയോഗത്തിനായി ഏറ്റെടുക്കുവാനുള്ള സംവിധാനം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ ഒരുക്കുക എന്നീ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംഘടനയുടെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ഉദ്ഘാടനം ഈ മാസം 21 നു കോഴിക്കോട്ട് സംസ്ഥാന പ്രസിഡണ്ട് പി.പി. ആലിക്കോയ നിര്‍വ്വഹിക്കുമെന്നും സംഘടനാ വിപുലീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മെമ്പര്‍ഷിപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് ഉടന്‍തന്നെ തുടക്കം കുറിക്കുമെന്നും ഇവര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍്റ് പി. പി. ആലിക്കോയ, വൈസ് പ്രസിഡന്റ് കെ. ഇ. സുരേഷ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ വീട്ടില്‍ സെക്രട്ടറി. അഡ്വ. പി. ഫൈസല്‍, എക്‌സിക്യൂട്ടീവ് അംഗം കോയമോന്‍ എന്നിവര്‍പങ്കെടുത്തു.