അമീബിക് മസ്തിഷ്‌കജ്വരം; അമീബയെ കണ്ടെത്താന്‍ സിഡബ്ല്യുആര്‍ഡിഎമ്മും ജല അതോറിറ്റിയും

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരത്തിന് തടയാനായി വെള്ളത്തിലൂടെ പടരുന്ന ഈ അമീബയെ കണ്ടെത്താനുള്ള ജലപരിശോധന യാഥാര്‍ഥ്യമാക്കാന്‍
സിഡബ്ല്യുആര്‍ഡിഎമ്മും ജല അതോറിറ്റിയും. ഇതിനുള്ള നടപടികള്‍ ഇരുസ്ഥാപനങ്ങളും തുടങ്ങിക്കഴിഞ്ഞു. വെള്ളത്തില്‍ അമീബ എത്ര അളവിലുണ്ടായാല്‍ അപകടമാവും എന്നതുള്‍പ്പെടെയുള്ള പ്രോട്ടക്കോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചുനല്‍കേണ്ടതുണ്ട്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
വെള്ളത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പിസിആര്‍ പരിശോധന ഒരുക്കാനാണ് സിഡബ്ല്യുആര്‍ഡിഎം ലക്ഷ്യമിടുന്നത്. ഇതിനുള്ള ഒരു പ്രോട്ടക്കോള്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ കത്തയച്ചു. ഇതിനുപുറമേ സിഡബ്ല്യുആര്‍ഡിഎമ്മില്‍നിന്നുള്ള വിദഗ്ധസംഘത്തിന് തിരുവനന്തപുരത്തെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി സന്ദര്‍ശിച്ച് പരിശോധനാരീതികള്‍ പഠിക്കാനുള്ള അനുമതിയും തേടിയിട്ടുണ്ടെന്നും അറിയിച്ചു.