വീട്ടിലും തറവാട്ടിലും എത്തി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യം; പൊലീസുകാരെ വട്ടംകറക്കി അജ്ഞാതന്‍

കണ്ണൂര്‍: പിണറായിയെ അന്വേഷിച്ച് വീട്ടിലും തറവാട്ടിലും എംഎല്‍എ ഓഫീസിലും എത്തിയ അഞ്ജാതന്‍ പൊലീസിനെ വട്ടംകറക്കി. ഇന്നലെ വൈകിട്ടാണ് ഇയാള്‍ ഓട്ടോയില്‍ മുഖ്യമന്ത്രിയുടെ തറവാടുവീടായ എടക്കടവ് മുണ്ടയില്‍ വീട്ടില്‍ എത്തിയത്.
ഷാഫി ഫറമ്പിലിനെതിരായ ആരോപണം; സുരേഷ് ബാബുവിനെതിരെ പരാതി
മുഖ്യമന്ത്രിയെ അന്വേഷിക്കയും മുഖ്യമന്ത്രിയുടെ ഫോട്ടോ കാണണമെന്നു പറയുകയും ചെയ്തു. പിന്നീട് പിണറായി പാണ്ട്യാലമുക്കിലെ മുഖ്യമന്ത്രിയുടെ വീട്ടിലും എംഎല്‍എ ഓഫിസിലും എത്തിയതോടെ സംശയം തോന്നി പൊലീസ് ആളെ അന്വേഷിച്ച് ഇറങ്ങി. അന്വേഷണത്തിന് ഒടുവില്‍ ആളെ കണ്ടെത്തി. കമ്മിഷണറുടെ അടുത്തെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് അറിയിച്ചു.