കേരളത്തിലെ ധനപ്രതിസന്ധി സഭയില്‍ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: നിയമസഭയില്‍ ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണിക്കൂറായിരിക്കും ചര്‍ച്ച. പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും ധനപ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.
അയ്യപ്പ സംഗമം രാഷട്രീയ കാപട്യം; സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തി: ഷാഫി പറമ്പില്‍
പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെങ്കിലും ചര്‍ച്ചയാകാം ധനമന്ത്രി മറുപടി നല്‍കി. ഈ സഭാ സമ്മേളന കാലത്തെ നാലാം ചര്‍ച്ചയാണിത്. അതേസമയം, കരൂര്‍ ദുരന്തത്തില്‍ അനുശോചന അര്‍പ്പിച്ചാണ് നിയമസഭയില്‍ നടപടികളാരംഭിച്ചത്. പരുക്കേറ്റവര്‍ ഇത്രയും പെട്ടെന്ന് സുഖം പ്രപിക്കട്ടെ എന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു.