മൈസൂരില്‍ ആറാം ക്ലാസുകാരിയെ വാട്സ്ആപ്പിലൂടെ വില്‍പ്പനക്ക് വെച്ചു; സെക്സ് റാക്കറ്റ് സംഘം പിടിയില്‍
ബെംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്സ്ആപ്പിലൂടെ വില്‍പ്പനയ്ക്ക് വെച്ച സംഘം പിടിയില്‍. മൈസൂരു സിറ്റി പൊലീസാണ് സെക്സ് റാക്കറ്റ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇരുപത് ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ‘ഒടനടി സേവ സംസ്തേ’ എന്ന എന്‍ജിഒയാണ് സംഘത്തെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.
എന്ജിഒയ്ക്കാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്ക്കാന് ശ്രമിക്കുന്നത് സംബന്ധിച്ച വിവരം ലഭിച്ചത്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ദുരൂഹത; നടപ്പാക്കരുതെന്ന് നാഷണല്‍ ലീഗ്
കന്യകകളായ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനസിക രോഗങ്ങള്‍ ഭേദമാകുമെന്ന് പ്രചരിപ്പിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ശോഭ ഇത്തരം അന്ധവിശ്വാസങ്ങളുളള ഉപയോക്താക്കളെ തിരയുന്നുണ്ടെന്ന വിവരമാണ് എന്‍ജിഒയ്ക്ക് ലഭിച്ചത്. പന്ത്രണ്ടും പതിമൂന്നും വയസ് പ്രായമുളള പെണ്‍കുട്ടികളെ വാട്സ്ആപ്പിലൂടെ ആവശ്യക്കാര്‍ക്ക് വീഡിയോകോള്‍ വഴി കാണിച്ചുകൊടുത്തതായും എന്‍ജിഒ കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































