October 17, 2025
#kerala #Top Four

സൗജന്യ കൃത്രിമക്കാല്‍ വിതരണം; ധനലക്ഷ്മി ഗ്രൂപ്പ് – ലയണ്‍സ് ക്ലബ്ബ് സംയുക്ത പദ്ധതി

തൃശൂര്‍: ധനകാര്യ മേഖലയിലെ പ്രമുഖരായ ധനലക്ഷ്മി ഗ്രൂപ്പും, ലയണ്‍സ് ക്ലബ്ബ് 318ഡിയും ചേര്‍ന്ന് 100 പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ഒക്‌റ്റോബര്‍ 2ന് രാവിലെ 10.00 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യാഥിതി മുന്‍ ഡിജിപി ജേക്കബ് തോമസ്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജയിംസ് വളപ്പില, ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ ജയകൃഷ്ണന്‍, സുരേഷ് കെ. വാരിയര്‍, അഷ്‌റഫ് കെ.എം. എന്നിവരും, ധനലക്ഷ്മി ഗ്രൂപ്പിന്റെ ഹോള്‍ടൈം ഡയറക്റ്റര്‍ ശ്യാംദേവ്, ഡയറക്റ്റര്‍മാരായ സുരാജ് കെ.ബി., ബൈജു എസ്. ചുള്ളിയില്‍, സുനില്‍ കുമാര്‍ കെ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കൃത്രിമക്കാലുകള്‍ നല്‍കുന്നതിലൂടെ സേവനത്തിന്റെ ഒരു പുതിയ ചുവടുകൂടിയാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വിപിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു.

ധനകാര്യ സേവനങ്ങളില്‍ വിശ്വാസ്യതയും സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കുന്നതോടൊപ്പം വയോജന ക്ഷേമ കേന്ദ്രങ്ങള്‍, ഭവനരഹിതര്‍ക്കുള്ള സഹായങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള പ്രോത്സാഹന പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ധനലക്ഷ്മി ഗ്രൂപ്പ് നടത്തിവരുന്നു. ടാലന്റ് ബുക്ക് ഓഫ് റെക്കോര്‍ഡ്, അമേരിക്ക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, മഹാത്മാഗാന്ധി എക്‌സലന്‍സ് അവാര്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് ഗ്ലോബല്‍ ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികളും ധനലക്ഷ്മി ഗ്രൂപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *