ഓണം ബമ്പറടിച്ചത് നെട്ടൂര്‍ സ്വദേശിയ്‌ക്കെന്ന് സൂചന; കൈയിലെത്തുക 15.75 കോടി രൂപ

തിരുവനന്തപുരം: പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍നിന്ന് തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജന്‍സി വാങ്ങി എറണാകുളത്തെ നെട്ടൂരിലെ സബ് ഏജന്റ് വിറ്റ ടിക്കറ്റിന് തിരുവോണം ബമ്പറിലാണ് 25കോടിയുടെ ഒന്നാം സമ്മാനം. ടിഎച്ച് 577825 ആണ് ടിക്കറ്റ് നമ്പര്‍. ആര്‍ക്കാണ് ബമ്പറടിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. നെട്ടൂര്‍ സ്വദേശിയാണ് 25 കോടിയുടെ ഭാഗ്യവാന്‍ എന്നാണ് സൂചന.
ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം നഷ്ടപ്പെട്ടു; മോഷണ പരാതിയുമായി ശബരിമല കര്‍മ്മസമിതി
ഒന്നാം സമ്മാനം നേടിയയാള്‍ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്ന് ലോട്ടറി കടയുടമ ലതീഷ് വെളിപ്പെടുത്തി. എന്നാല്‍ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് 15.75 കോടി രൂപയാണ് കിട്ടുക. ബാക്കി ഏജന്റിനുള്ള കമ്മിഷനും നികുതിയുമായി പോകും. മന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുത്തത്. 500 രൂപ വിലയുള്ള 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.