ശബരിമലയിലെ ശ്രീകോവിലിലെ സ്വര്‍ണം പൂശിയ കട്ടിളയും ചെമ്പ്! രേഖകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൂശിയ കട്ടിളയും ചെമ്പ് എന്നു രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറിയെന്ന് രേഖകള്‍. 2019നാണ് മെയ് 18ന് ആണ് രേഖകള്‍ തയ്യാറാക്കിയത്. ചെമ്പ് എന്ന് രേഖപെടുത്തി ആണ് സ്വര്‍ണ്ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈ മാറിയതെന്നാണ് രേഖകള്‍ പറയുന്നത്. അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ എന്നിവര്‍ തയാറാക്കിയ മഹസറില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായ ബി.മുരാരി ബാബു അടക്കം 8 ഉദ്യോഗസ്ഥര്‍ ഒപ്പുവച്ചിട്ടുണ്ട്.
ശ്രീകോവിലിലെ കട്ടിളയില്‍ പൊതിഞ്ഞിരിക്കുന്ന ‘ചെമ്പു’പാളികളില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ചെലവില്‍ സ്വര്‍ണം പൂശുന്നതിനും കട്ടിളയില്‍ പൊതിഞ്ഞിരിക്കുന്ന പാളികള്‍ ഇളക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പിക്കുന്നു എന്നാണ് രേഖകള്‍. നാലേകാല്‍ കിലോയോളം തൂക്കം സ്വര്‍ണ്ണം പൊതിഞ്ഞ പാളികളാണ് ചെമ്പെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ പുറത്തേക്ക് കൊണ്ടുപോയത്. ഇക്കാര്യം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായ ബി.മുരാരി ബാബു കഴിഞ്ഞ ദിവസം സമ്മതിക്കുകയും ചെയ്തിരുന്നു.