ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതി, ഇത് സദാചാരം എന്ന് പറഞ്ഞ് വരരുത്: യു പ്രതിഭ എംഎല്‍എ

ആലപ്പുഴ: വിവാദ പ്രസംഗവുമായി സിപിഐഎം എംഎല്‍എ യു പ്രതിഭ. നാട്ടില്‍ ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറുകയാണെന്നും യു പ്രതിഭ പറഞ്ഞു. അത് നിര്‍ത്താന്‍ പറയണമെന്നും അവരോട് തുണിയുടുത്ത് വരാന്‍ പറയണമെന്നും യു പ്രതിഭ വ്യക്തമാക്കി. ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും യു പ്രതിഭ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് ഇക്കാര്യം യു പ്രതിഭ പറഞ്ഞത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
മോഹന്‍ലാലിന്റെ ടെലിവിഷന്‍ ഷോയ്ക്കും എതിരെയും യു പ്രതിഭ ആഞ്ഞടിച്ചു. മോഹന്‍ലാല്‍ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുകയും അവരുടെ വസ്ത്രം ഇറുങ്ങിയതാണോ എന്ന് കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടിയെന്നും യു പ്രതിഭ പറഞ്ഞു.അനശ്വരനടനാണ് ഈ പരിപാടി ചെയ്യുന്നതെന്ന് പറഞ്ഞ് മോഹന്‍ലാലിനെയും യു പ്രതിഭ വിമര്‍ശിച്ചു.