നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.സി വേണുഗോപാല്‍; ഷാഫി പറമ്പിലും എ പി അനില്‍കുമാറും കെസിയുടെ മുന്‍നിര പടയാളികള്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെ സി വേണുഗോപാലിന്റെ നീക്കം. കേരളത്തില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെസിയുടെ പടയാളികളുടെ നീക്കം. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നടന്ന പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ കെ സി വേണുഗോപാല്‍ എത്തിയത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഓപ്പറേഷന്‍ നംഖൂര്‍; ദുല്‍ഖറിനെ കസ്റ്റംസ് നേരിട്ട് വിളിപ്പിക്കും
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ നേതൃത്വം ഭൂരിഭാഗം പേരും കെസി വേണുഗോപാലിന്റെ നിയന്ത്രണത്തിലാണ്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാറും ഷാഫി പറമ്പിലും കെ സിയുടെ സംസ്ഥാനത്തെ മുന്‍നിര പടയാളികളാണ്.പ്രസിഡന്റ് ഒ ജെ ജെനീഷും വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലും കെ സി വേണുഗോപാലിന്റെ വിശ്വസ്തരാണ്. ഭൂരിഭാഗം പേരും കെസിയുടെ വിശ്വസ്തകര്‍ ആയതുരകൊണ്ട് തന്നെ പുതിയ രാഷ്ട്രീയ രീതികള്‍ കെസി നേതൃത്വം കൊണ്ടുവരുമെന്നാണ് സൂചനകള്‍.