October 25, 2025
#kerala #Top Four

ചാണ്ടി ഉമ്മനോട് നീരസം പ്രകടിപ്പിച്ച് കെസി, ഫോണില്‍ വിളിച്ച് സംസാരിച്ചു

കോട്ടയം: പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനോട് നീരസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെസി വേണുഗോപാല്‍ ചാണ്ടിയെ വിളിച്ച് സംസാരിച്ചെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, പുനസംഘടനയില്‍ തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധം തുടരുകയാണ് ചാണ്ടി ഉമ്മന്‍. വെള്ളിയാഴ്ച രാവിലെ കെപിസിസിയുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും എക്‌സിറ്റായി.

പ്രസാദ് ഇ ഡി ശബരിമല പുതിയ മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും, സന്ദേശങ്ങള്‍ വന്നുകുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നാണ് ചാണ്ടി ഉമ്മന്‍ഇക്കാര്യത്തെ കുറിച്ച് പ്രതകരിച്ചത്. വെള്ളിയാഴ്ച റാന്നിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വിശ്വാസസംരക്ഷണയാത്രയുടെ പൊതുയോഗത്തില്‍ നിന്നും ചാണ്ടി വിട്ടുനിന്നു.കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെ. ശിവദാസന്‍നായരെ ഒഴിവാക്കിയതിലും അദ്ദേഹം വിഷമമറിയിച്ചതായാണ് സൂചന.

 

 

 

Leave a comment

Your email address will not be published. Required fields are marked *