October 27, 2025
#kerala #Top Four

കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; വമ്പന്‍ വാഗ്ദാനവുമായി തേജസ്വി യാദവ്

പട്ന: ബിഹാറില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഇന്‍ഡ്യാ സഖ്യം. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാ കുടുംബത്തിലെയും ഒരാള്‍ ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് പറഞ്ഞു. 20 ദിവസത്തിനു ള്ളില്‍ ഇതുമായി ബന്ധപ്പെട്ട നിയമം നടപ്പാക്കുമെന്നും 20 മാസത്തിനുള്ളില്‍ നിയമനം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; ജനുവരി മുതല്‍ പ്രവേശനം

മറ്റ് വാദ്ഗാനങ്ങള്‍

ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കും. ഇവര്‍ക്ക് 50 ലക്ഷം വരെ ഇന്‍ഷുറന്‍സ് കവറേജും പ്രഖ്യാപിക്കും. ബാര്‍ബര്‍മാര്‍, മരപ്പണിക്കാര്‍, മണ്‍പാത്ര വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് അഞ്ചു ലക്ഷം രൂപ പലിശരഹിത വായ്പ അനുവദിക്കും.

Leave a comment

Your email address will not be published. Required fields are marked *