November 7, 2025
#Sports #Top Four

കന്നികിരീടത്തിന് പൊരുതാന്‍ ഇന്ത്യ; എതിരാളികള്‍ ദക്ഷിണാഫ്രിക്ക

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ കിരീടം ചൂടാന്‍ ഇന്ത്യ ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. വിജയകിരീടം ആര് സ്വന്തമാക്കിയാലും വനിതാ ക്രിക്കറ്റിന് പുതിയ ചാമ്പ്യന്‍മാരെ ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനല്‍ പോരാട്ടമാണിത്. ഇന്ത്യ മൂന്നാം തവണയാണ് ഫൈനലില്‍ മത്സരിാന ഇറങ്ങുന്നത്. ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ ഇല്ലാത്ത ആദ്യത്തെ വനിതാ ഏകദിന ലോകകപ്പ് മത്സരമാണിത്.

കലൂര്‍ സ്റ്റേഡിയം ചുറ്റുമതില്‍ നിര്‍മ്മാണം നിയമവിരുദ്ധം; പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

സെമിയില്‍ ഓസ്‌ട്രേലിയയെ മുട്ടുക്കുത്തി ഇന്ത്യ കിരീടവും ചൂടുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ജമീമ റോഡ്രിഗ്‌സിന്റെ ഐതിഹാസിക സെഞ്ച്വറി ടീം ഇന്ത്യക്കും ആരാധകര്‍ക്കും നല്‍കിയത് വാനോളം ആവേശവും പ്രതീക്ഷകളും. ഇതോടെ ടീമും സെറ്റായി. ഷെഫാലി വര്‍മ്മയും സ്മൃതി മന്ദാനയും നല്ല തുടക്കം നല്‍കിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവും. മധ്യനിരയ്ക്ക് കരുത്തായി ജമീമയും ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മ്മയും റിച്ച ഘോഷും. ക്രാന്തി ഗൗഡിന്റെയും ശ്രീ ചരണിയുടെയും രേണുക സിംഗിന്റെയും ബൗളിംഗ് മികവും കലാശപ്പോരില്‍ നിര്‍ണായകമാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

Leave a comment

Your email address will not be published. Required fields are marked *