November 7, 2025
#kerala #Top Four

ചര്‍ച്ച പോസിറ്റീവ്; എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ടെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആണെന്നും സംസ്ഥാനത്തിന് എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മെസിയെ ഇന്ത്യയിലേക്ക് എത്തിക്കും, വേദി ഹൈദരാബാദില്‍, കേരളക്കാര്‍ക്കും കാണാന്‍ അവസരമൊരുക്കും; ശതദ്രു ദത്ത

പിഎം ശ്രീയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍, ഒരു സബ് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ചെയര്‍മാനാണ് താന്‍. അതിന്റെ യോഗം ചേര്‍ന്നിട്ടില്ല. യോഗം ചേര്‍ന്നതിന് ശേഷമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. എസ്എസ്‌കെയുടെ ഫണ്ട് വാങ്ങാനുള്ള ശ്രമം നടത്തും. പത്താം തീയതി തൊഴില്‍മന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേരളത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ട് കേന്ദ്രം തടഞ്ഞതായി നേരത്തെ സൂചനകളുണ്ടായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *