November 7, 2025
#kerala #Top Four

രാജ്യത്തിനാകെ അഭിമാനം, പുരുഷാധിപത്യ സമൂഹത്തില്‍ ഈ വിജയം ചെറുതല്ല; ലോകകപ്പ് ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഐസിസി വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിജയികളെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചത്.

സ്വര്‍ണ്ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം കാഴ്ചവെച്ച പോരാട്ടവീര്യം എടുത്തു പറയേണ്ടതുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനും കായിക മേഖലയ്ക്കും മാത്രമല്ല രാജ്യത്തിനാകെ തന്നെ അഭിമാനം പകരുന്നതാണ് ഈ വിജയമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. ആണ്‍കുട്ടികളുടെ വിജയങ്ങള്‍ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തില്‍ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും ഈ ലോകകപ്പ് വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Leave a comment

Your email address will not be published. Required fields are marked *