November 7, 2025
#kerala #Top Four

സ്വര്‍ണക്കൊള്ളയില്‍ കുരുക്ക് മുറുകുന്നു; സ്വര്‍ണപാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ നിര്‍ദേശിച്ചത് എന്‍. വാസു

 

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസുവിന് കുരുക്ക് മുറുകുന്നു. ശബരിമല ശ്രീകോവിലിന്റെ കട്ടിളയിലെ സ്വര്‍ണംപൊതിഞ്ഞ പാളികള്‍, ചെമ്പാണെന്ന് എഴുതാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് എന്‍. വാസു ആണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയാണ് വാസു.

കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനം

ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കിയതിനൊപ്പം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. മഹസര്‍ എഴുതിയത് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കേസിലെ ആറാം പ്രതിയുമായ മുരാരി ബാബുവായിരുന്നു. പാളികള്‍ ഇളക്കിയെടുത്ത് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് അന്നത്തെ ദേവസ്വംബോര്‍ഡ് ഭാരവാഹികളുടെ അറിവോടെയായിരുന്നെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. എ. പദ്മകുമാര്‍ പ്രസിഡന്റും കെ.ടി.ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ബോര്‍ഡായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഈ മൂന്നുപേരും കേസില്‍ എട്ടാം പ്രതികളാണ്.

Leave a comment

Your email address will not be published. Required fields are marked *