കൊച്ചിന്‍ ഷിപ്‌യാഡില്‍ അവസരം; 314 ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി 15
കൊച്ചി: കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡില്‍ ടെക്‌നിഷ്യന്‍ (വൊക്കേഷനല്‍) അപ്രന്റിസ്, ഐടിഐ ട്രേഡ് അപ്രന്റീസ് തസ്തികക ളിലെ 308 ഒഴിവില്‍ ഒരു വര്‍ഷ പരിശീലനത്തിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി ഈ മാസം 15 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനാവുക.
ഒഴിവുള്ള വിഭാഗങ്ങള്‍
* ഐടിഐ ട്രേഡ് അപ്രന്റീസ് (ഇലക്ട്രിഷ്യന്‍, ഫിറ്റര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇന്‍സ്ട്ര മെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ മെ ക്കാനിക്കല്‍, ഡ്രാഫ്റ്റ്‌സ്മാന്‍-സിവില്‍, പെയിന്റര്‍-ജനറല്‍/പെയിന്റര്‍-മറൈന്‍, മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഷിപ്‌റൈറ്റ് വുഡ്/ കാര്‍
പെന്റര്‍/ വുഡ് വര്‍ക് ടെക്‌നിഷ്യന്‍, മെക്കാനിക് ഡീസല്‍, പൈപ് ഫിറ്റര്‍/ പ്ലമര്‍, റഫി ജറേഷന്‍ & എസി മെക്കാനിക്/ റഫ്രിജറേഷന്‍ & എസി ടെക്‌നിഷ്യന്‍, മറൈന്‍ ഫിറ്റര്‍): യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ജയം (എന്‍ടിസി),
* ടെക്‌നിഷ്യന്‍ (വൊക്കേഷനല്‍) അപ്രന്റീസ് (അക്കൗണ്ടിങ് & ടാക്‌സേഷന്‍/അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, ബേസിക് നഴ്‌സിങ് & പാലിയേറ്റീവ് കെയര്‍/ ജനറല്‍ : ഡ്യൂട്ടി അസിസ്റ്റന്റ്, കസ്റ്റമര്‍ റിലേഷന്‍
* ഷിപ് മാനേജ്‌മെന്റ്/ ഓഫിസ് ഓപ്പറേഷന്‍ : എക്‌സിക്യൂട്ടീവ്. ഇലക്ട്രിക്കല്‍ & ഇല ക്ട്രോണിക് ടെക്‌നോളജി/ ഇലക്ട്രിഷ്യന്‍ : ഡൊമസ്റ്റിക് സൊല്യൂഷന്‍, ഫുഡ് & റസ്റ്ററന്റ് മാനേജ്‌മെന്റ്/ ക്രാഫ്റ്റ് ബേക്കര്‍): : ബന്ധപ്പെട്ട വിഭാഗത്തില്‍ വൊക്കേഷനല്‍ : ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ജയം (വിഎച്ച്എസ്ഇ). സ്‌റ്റൈപന്‍ഡ്: 11,000 രൂപ
ഉദ്യോഗാര്‍ത്ഥികളെ യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുക. കൂടാതെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കല്‍ ഫിറ്റ്‌നെസ് പരിശോധനയുമുണ്ട്.
എന്‍ജിനീയര്‍ ഒഴിവ്
കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡില്‍ മെക്കാ നിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്യൂണിക്കേഷന്‍ & നാവിഗേഷന്‍, ഇന്‍സ്ട്രമെന്റേഷന്‍ & കണ്‍ട്രോള്‍ വിഭാഗങ്ങലിലായി 6 കമ്മിഷനിങ് എന്‍ജിനീ ക്കാണ് അവസരം. കരാര്‍ നിയമനം. നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ/തത്തുല്യം, മറൈന്‍ ഇലക്ട്രോണിക് ഉപകരണങ്ങളും സിസ്റ്റംസും കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷ പരിചയം വേണം.ശമ്പളം: 50,000 രൂപ പ്രായം: 45 വരെയുള്ളവര്‍ക്കു മുന്‍ഗണന. വെബ്‌സൈറ്റ്: www.cochinshipyard.in





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































