November 7, 2025
#kerala #Top Four

കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 61-ാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. ശാന്തി ടൂറിസ്റ്റ് ഹോമില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഗമം 10ന് നടത്തും. 2ന് എവര്‍ഗ്രീന്‍ കോണ്ടിനെന്റലില്‍ സംസ്ഥാനയോഗം നടത്തും. 4ന് കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്ന് ടൗണ്‍ സ്‌ക്വയറിലേക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തില്‍ നടത്തുന്ന വിളംബര ജാഥ കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. 5ന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിലെ സി ഹരികുമാര്‍ നഗറില്‍ ട്രേഡ് യൂണിയന്‍ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ചടങ്ങില്‍ പത്തനംതിട്ട ജി ല്ലയിലെ സാമൂഹിക, വിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ.സിജോ പന്തപ്പള്ളി, ഡോ.ഏബ്രഹാം കലമണ്ണില്‍, രാജേഷ് തിരുവല്ല, കൂടാതെ മാതൃഭൂമി മുന്‍ സീനിയര്‍ ചീഫ് ഫോട്ടോഗ്രാഫര്‍ കെ. അബൂബക്കര്‍ എന്നിവരെ ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ആദരിക്കും. രാത്രി ഏഴിന് പാര്‍വതി ജഗീഷും സംഘവും അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടാകും. ശനിയാഴ്ച 9.30-ന് സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി പതാക ഉയര്‍ത്തും. പത്തനംതിട്ട മാക്കാംകുന്ന് സെയ്ന്റ് സ്റ്റീ ഫന്‍സ് ഹാളിലെ ടി.ജെ.എസ്.ജോര്‍ജ് നഗറില്‍ പത്തിന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സംസ്ഥാന ജനറല്‍സെക്രട്ടറി സുരേഷ് എടപ്പാള്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി മധുസൂ ദനന്‍ കര്‍ത്ത കണക്കും അവതരിപ്പിക്കും.

കേരളത്തിലെ മാധ്യമ തൊഴില്‍മേഖല നേരിടുന്ന പ്രതിസന്ധികള്‍ ഉള്‍പ്പെടെ സമ്മേളനം ചര്‍ച്ചചെയ്യുമെന്നും സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തോളം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും സംസ്ഥാന ജനറല്‍സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, ജനറല്‍ കണ്‍വീനര്‍ ബോബി ഏബ്രഹാം, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി. വിശാഖന്‍ എന്നിവര്‍പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *