November 8, 2025
#kerala #Top Four

കേരളത്തില്‍ ബുള്ളറ്റ് ട്രെയിന്‍ വരണം, റെയില്‍വേക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തീരുമാനം: സുരേഷ് ഗോപി

കൊച്ചി: ഇന്ത്യയില്‍ ഇത് ബുള്ളറ്റ് ട്രെയന്‍ വരുന്ന കാലമാണ് കേരളത്തിലും ബുള്ളറ്റ് ട്രെയിന്‍ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം പെട്രോളിയം മന്ത്രിയാണെങ്കിലും റെയില്‍വേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. വന്ദേഭാരതിന്റെ ഫ്‌ലാഗിഫ് ഓഫിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് മെട്രോ റെയില്‍ വരുന്നു…ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം

വന്ദേഭാരത് എന്ന വിപ്ലവ റെയില്‍ ഓപ്പറേഷന്‍ വന്നപ്പോള്‍ മറ്റു പല ട്രെയിനുകളും വൈകുന്നുവെന്നും സ്റ്റോപ്പുകളുടെ എണ്ണം കൂടിയെന്നും വേഗം കൂടിയെന്നുമൊക്കെ യാത്രക്കാര്‍ക്ക് പരാതിയുണ്ട്. ഇതൊക്കെ ബാലന്‍സ് ചെയ്യണമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. സൗകര്യം ഒരുക്കാന്‍ റെയിവേ സജ്ജമാണ്. ഈ വര്‍ഷം മാത്രം 3,042 കോടിയാണ് കേരളത്തിനുവേണ്ടി മാത്രം നീക്കിവെച്ചത്. പതിനായിരം കോടിയോ അതില്‍ കൂടുതലോ തരാന്‍ റെയില്‍വേ തയ്യാറാണ്. ഭൂമി മാത്രമാണ് ആവശ്യമെന്നും സുരേഷ് ഗോപി പറഞ്ഞു.

വന്ദേഭാരതിന്റെയും എക്‌സ്പ്രസ് ട്രെയിനുകളുടേയും വേഗം ഇനിയും വര്‍ധിപ്പിക്കാനാകും. പക്ഷേ, ഇവിടുത്തെ വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. സീറോ കര്‍വ്, അല്ലെങ്കില്‍ ചുരുങ്ങിയത് നോ കര്‍വ്, അല്ലെങ്കില്‍ ഡീപ് കര്‍വ് റെയില്‍ ലൈന്‍ വരുന്നതിനുള്ള സ്ഥലം കണ്ടെത്തിത്തരണം. റെയില്‍വേ സൗകര്യം ഇല്ലാത്ത പട്ടണങ്ങള്‍ കേരളത്തില്‍ ഉണ്ട് അതിന് പ്രതിവിധി കാണണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

 

Leave a comment

Your email address will not be published. Required fields are marked *