November 8, 2025
#kerala #Top Four

8 മണിക്കൂര്‍ 40 മിനിറ്റില്‍ ബെംഗളൂരുവില്‍ എത്താം; എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

കൊച്ചി: എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വാരാണസിലായിരുന്ന പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിച്ചു. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്യുവന്‍സര്‍മാര്‍ തുടങ്ങിയ സുവനീര്‍ ടിക്കറ്റുള്ളവര്‍ മാത്രമാണ് യാത്രചെയ്യുന്നത്.

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക്; ശനിയാഴ്ച അന്തിമ തീരുമാനം

നവംബര്‍ 11-നാണ് ട്രെയിനിന്റെ സാധാരണ സര്‍വ്വീസ് ആരംഭിക്കുന്നത്. അതിനായുള്ള ബുക്കിങ് ശനിയാഴ്ച ഉച്ചയ്ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും. എറണാകുളം-ബെംഗളൂരൂ എസി ചെയര്‍ കാറിന് 1095 രൂപ വരെയും എസ് എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആണ് ടിക്കറ്റ് നിരക്ക്.
കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ കൂടാതെ കെ ആര്‍ പുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ഉള്‍പ്പെടെ ആറ് സ്റ്റോപ്പുകള്‍ മാത്രമാണ് എറണാകുളം-ബെംഗളൂരൂ വന്ദേഭാരതിന് ഉണ്ടാവുക. അതിനാല്‍, എറണാകുളത്ത് നിന്നും ബെംഗളൂരൂ വരെയുള്ള 630 കിലോമീറ്റര്‍ ദൂരം എട്ട് മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. ഈ പാതയിലൂടെയുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ട്രെയിനിന്‍ സര്‍വീസാകും എറണാകുളം-ബെംഗളൂരൂ വന്ദേഭാരത്. ഒരേ സമയം 600 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ട്രെയിന്‍ സജ്ജീകരിച്ചിട്ടുള്ളത്.

 

 

 

Leave a comment

Your email address will not be published. Required fields are marked *