November 8, 2025
#kerala #Top Four

എസ്‌ഐആര്‍ ഓണ്‍ലൈന്‍ സബ്മിഷന്‍ ഇന്ന് മുതല്‍ തുടങ്ങി, വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 9ന്

തിരുവനന്തപുരം: കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനായി ഓണ്‍ലൈന്‍ വഴിയുള്ള സബ്മിഷന്‍ ഇന്ന് മുതല്‍ തുടങ്ങി. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും. 36 ലക്ഷത്തോളം എന്യുമറേഷന്‍ ഫോം ഇതുവരെ വിതരണം ചെയ്തു. പകുതിയോളം ആളുകള്‍ പൂരിപ്പിച്ച് തിരികെ നല്‍കിയെന്നും 13% ത്തോളം എന്യുമറേഷന്‍ ഫോമാണ് ഇതുവരെ വിതരണം ചെയ്തതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. ഈ മാസം തന്നെ എല്ലാവര്‍ക്ക് ഫോം നല്‍കാന്‍ ശ്രമിക്കും. നവംബര്‍ 25 ആണ് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നല്‍കിയിരിക്കുന്ന സമയം.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ബിഎല്‍ഒ നല്‍കുന്ന ഫോം പൂരിപ്പിച്ചു നല്‍കുക. ഫോമിലെ പേര്, വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് നമ്പര്‍, ഫോട്ടോ ക്യൂആര്‍ കോഡ് എന്നിവ പരിശോധിക്കുക. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുക. ആവശ്യമെങ്കില്‍ പുതിയ ഫോട്ടോ ഫോമില്‍ പതിപ്പിക്കുക. 2002ലെ എസ്‌ഐആറില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുക. ഇല്ലെങ്കില്‍ അന്നു പങ്കെടുത്ത ബന്ധുവിന്റെ പേര് നല്‍കുക. ഫോം പൂരിപ്പിച്ച് നല്‍കിയ ശേഷം രസീത് വാങ്ങുക. ഫോം ഓണ്‍ലൈനായും പൂരിപ്പിക്കാം. സംശയനിവാരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടോള്‍ ഫ്രീ നമ്പര്‍ 1950. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. ഇന്നും നാളെയുമായി പട്ടികയില്‍ പേര് ചേര്‍ക്കാനായി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പ്രവാസികള്‍ക്കും വോട്ട് ചേര്‍ക്കാന്‍ അവസരമുണ്ട്. പേര് ഒഴിവാക്കുന്നതിനും സ്ഥാനമാറ്റത്തിനും അപേക്ഷ നല്‍കാം. ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ക്കാണ് പുതുതായി പേര് ചേര്‍ക്കാന്‍ അവസരം.

Leave a comment

Your email address will not be published. Required fields are marked *