വന്ദേഭാരതില്‍ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വി.ശിവന്‍കുട്ടി
തിരുവനന്തപുരം: ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് ട്രെയിനില്‍ വെച്ച് കുട്ടികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സംഭവം അതീവ ഗൗരവത്തോടെ കാണുന്നു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച്ച സംഭവിച്ചോ എന്ന പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.
ബെംഗളൂരു – കൊച്ചി വന്ദേഭാരത് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; ഒരാഴ്ചത്തേക്ക് ടിക്കറ്റ് ബുക്കിങ് തീര്‍ന്നു
ആര്‍എസ്എസ് ഗണഗീതം കുട്ടികളെ ചൊണ്ട് പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും പ്രതികരണവുമായി രംഗത്തെത്തി. വിവാദങ്ങള്‍ മൈന്‍ഡ് ചെയ്യേണ്ടെന്നും തീവ്രവാദ ഗാനമല്ലല്ലോ ചൊല്ലിയത് എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള സിപിഐഎം ശ്രമമാണ് ഗണഗീതം വിവാദമെന്നായിരുന്നു ജോര്‍ജ് കുര്യന്റെ പ്രതികരണം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ലെന്നും ദേശഭക്തിയാണ് ഗാനത്തിന്റെ ആശയമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































