തദ്ദേശ തെരഞ്ഞെടുപ്പ്; പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരാന്‍ സാധ്യത. രണ്ട് ഘട്ടമായിട്ടായിരിക്കും പരീക്ഷ നടത്തുക. ക്രിസ്മസ് അവധിക്ക് മുന്‍പും ശേഷവും പരീക്ഷ നടത്തുവാനാണ് സാധ്യത. 2025 2026 വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 11 മുതലാണ് രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങള്‍ മാറുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍13 നാണ് വോട്ടെണ്ണല്‍.
സുരേഷ് ഗോപി പറയുന്നത് പോലെ ചെയ്യും; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറിയക്കുട്ടിയും ?
വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഭൂരിപക്ഷവും സ്‌കൂളുകളാണെന്നതും അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതും പരിഗണിച്ചാണ് തീരുമാനം എടുക്കുക.
ക്രിസ്മസ് അവധി കഴിഞ്ഞതിന് ശേഷം എല്ലാ പരീക്ഷകളും ഒരുമിച്ച് നടത്താനുള്ള സാധ്യതകളും പരിഗണിച്ചേക്കാം. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക.





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































