November 21, 2025
#kerala #Top Four

സെര്‍വിക്കല്‍ കാന്‍സര്‍; സംസ്ഥാനത്ത് പ്രതിരോധകുത്തിവയ്പ്പ് വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്‌സിന്‍ നല്‍കുന്ന പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ്.
പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന പദ്ധതിയാണ് ഇത്. കണ്ണൂര്‍ ജില്ലയില്‍ ഈ മാസമാദ്യം വാക്‌സിനേഷന്‍ യജ്ഞം തുടങ്ങിയിരുന്നു. 2030-ഓടെ ഗര്‍ഭാശയഗള അര്‍ബുദം പൂര്‍ണമായും തടയാനുള്ള ലോകാരോഗ്യസംഘടനയുടെ പദ്ധതിയുടെ ഭാഗമാണിത്.

ഇനി തട്ടിപ്പ് ഒന്നും നടക്കില്ല; രാജ്യത്ത് ഇ – പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു

അര്‍ബുദപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യവകുപ്പ് തുടങ്ങിയ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ കാംപെയ്നിന്റെ ഭാഗമായി ഇതിനോടകം 20 ലക്ഷത്തിലധികംപേരെ പരിശോധിച്ചു കഴിഞ്ഞു. മുപ്പതിനായിരത്തോളംപേരില്‍ നടത്തിയ തുടര്‍പരിശോധനയില്‍ 84 പേര്‍ക്ക് ഗര്‍ഭാശയഗള അര്‍ബുദം സ്ഥിരീകരിക്കുകയും ചെയ്തു. 243 പേര്‍ക്ക് രോഗസാധ്യതയുണ്ടെന്നും കണ്ടെത്തി. ഹ്യൂമന്‍ പാപ്പിലോമാ വൈറസിന്റെ സാന്നിധ്യമാണ് ഗര്‍ഭാശയഗള അര്‍ബുദത്തിനുള്ള പ്രധാന കാരണം. വാക്‌സിന്‍ നല്‍കുന്നത് വഴി വൈറസ് ബാധയെ പ്രതിരോധിക്കാം.

 

 

 

Leave a comment

Your email address will not be published. Required fields are marked *