November 21, 2025
#india #Top Four

ഇനി തട്ടിപ്പ് ഒന്നും നടക്കില്ല; രാജ്യത്ത് ഇ – പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ വമ്പന്‍ മാറ്റം വരാന്‍ പോകുന്നു. ഇനി പഴയ പാസ്‌പോര്‍ട്ടിന് പകരം ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ കീഴിലാണ് പാസ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാകും പാസ്‌പോര്‍ട്ട് നിര്‍മ്മിക്കുക. ഇ – പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്നതോടെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഐഡന്റിറ്റി പരിശോധന വേഗത്തിലും കൂടുതല്‍ വിശ്വസനീയമായ രീതിയിലും നടത്താന്‍ ഇതു സഹായിക്കും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (കഇഅഛ) മാനദണ്ഡങ്ങള്‍ക്ക് അനിസൃതമായാണ് മാറ്റങ്ങള്‍. ഇതിലൂടെ തട്ടിപ്പ്, പാസ്പോര്‍ട്ടിനുണ്ടാകുന്ന തേയ്മാനം എന്നിവ ഗണ്യമായി കുറയ്ക്കാന്‍ സഹായകരമാകും.

മകനെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു.എ.പി.എ ചുമത്തി

ഇന്റര്‍ലോക്കിംഗ് മൈക്രോലെറ്ററുകള്‍, റിലീഫ് ടിന്റുകള്‍ എന്നിവയും പുതിയ പാസ്‌പോര്‍ട്ടിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. പുതുതായി ഇഷ്യൂ ചെയ്യുന്ന എല്ലാ പാസ്‌പോര്‍ട്ടുകളും ഇ-പാസ്‌പോര്‍ട്ടുകളായിരിക്കും. നിലവില്‍ ഇലക്ട്രോണിക് അല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ അവയുടെ കാലാവധി തീരുന്നത് വരെ സാധുവായി തുടരും. 2035 ജൂണോടെ ഇ-പാസ്‌പോര്‍ട്ടുകളിലേക്ക് പൂര്‍ണ്ണമായി മാറാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അപേക്ഷകന്റെ ബയോമെട്രിക് ഡാറ്റ ഒരു കേന്ദ്ര സെര്‍വറില്‍ പരിശോധിക്കുകയും അപേക്ഷകന്റെ പേരില്‍ നിലവിലുള്ള പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ കണ്ടെത്തുകയും ചെയ്യുന്ന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഡോക്യുമെന്റ് വെരിഫിക്കേഷന്‍ കൂടുതല്‍ സുഗമമാക്കാന്‍ ഈ സംവിധാനം ഡിജി ലോക്കര്‍, ആധാര്‍, പാന്‍ എന്നിവയുമായി സംയോജിപ്പിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *