November 21, 2025
#kerala #Top Four

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം ഡിസംബറില്‍; ആദ്യഘട്ടമായി 10 കോടി അനുവദിച്ചു, ആകെ ചെലവ് 20 കോടി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം അടുത്ത മാസം മുതല്‍ ആരംഭിക്കും. ചീഫ് പ്രോജക്ട് മാനേജര്‍ കണ്ണന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മാരിമുത്തു എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.
കെട്ടിടം നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ സൗകര്യമുണ്ടോ എന്ന് നോക്കാന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. റെയില്‍വേ സ്‌റ്റേഷന്റെ ആകെ ചെലവ് 20 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഗതിശക്തിയാണ്. സ്റ്റേഷന്‍ കെട്ടിടം, ഫുട്ട് ഓവര്‍ബ്രിഡ്ജ്, എസി വെയ്റ്റിങ് ഹാള്‍, ടിക്കറ്റ് കൗണ്ടര്‍, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ആദ്യഘട്ടത്തില്‍ റെയില്‍വേയുടെ കൈവശമുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള റെയില്‍വേ ലൈനിനു കിഴക്കുഭാഗത്താണ് പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കാനായി സ്ഥലമുള്ളത്. റെയില്‍വേയുടെ കൈവശമുള്ള സ്ഥലത്ത് യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കാനാകില്ല. അതിനാല്‍ സ്ഥലലഭ്യത സംബന്ധിച്ച് സിയാലുമായി ചര്‍ച്ച നടത്തും. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യം കൂടി ഒരുക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകും.

 

 

Leave a comment

Your email address will not be published. Required fields are marked *