മകനെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു.എ.പി.എ ചുമത്തി
തിരുവനന്തപുരം: പതിനാറ് വയസുകാരനെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസെടുത്തു. വെഞ്ഞാറംമൂട് ആണ് സംഭവം. രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ എന്‍ ഐ എ യു.എ.പി.എ ആണ് ചുമത്തിയത്. പത്തനംതിട്ട സ്വദേശിയായ കുട്ടിയുടെ മാതാവ് വെമ്പായം സ്വദേശിയായ യുവാവിനെ രണ്ടാം വിവാഹം കഴിക്കുന്നതിനിടെ കുട്ടിയെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ചു.
കുട്ടി ഇത് നിരസിച്ചതോടെ നാട്ടിലെത്തിച്ച് മതപഠനശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം കണ്ട മാതാവിന്റെ ബന്ധുക്കള്‍ കൗണ്‍സലിംഗിന് വിധേയമാക്കി. രണ്ടാനച്ഛനും മാതാവും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്ന് കണ്ടെത്തിയതോടെ, ബന്ധുക്കള്‍ വെഞ്ഞാറംമൂട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയെ ഐസിസില്‍ ചേരാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































