November 21, 2025
#kerala #Top Four

ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ഭക്തര്‍ കാത്തുനിന്നത് 12 മണിക്കൂര്‍, ഇന്ന് മുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. അയ്യപ്പ ദര്‍ശനത്തിനായി 12 മണിക്കൂറാണ് ഭക്തര്‍ കാത്തുനിന്നത്. പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ആദ്യ മണിക്കൂറില്‍ 3957 പേര്‍ ദര്‍ശനം നടത്തി. നാലുമണി മുതല്‍ അഞ്ച് വരെ 3570 പേര്‍ ദര്‍ശനം നടത്തി. അഞ്ചുമണി മുതല്‍ ആറ് വരെ 3570 പേര്‍ ദര്‍ശനം നടത്തി. 1 മിനിറ്റില്‍ പരമാവധി 68 പേരെയാണ് കടത്തിവിടുന്നത്. ഭക്തജനത്തിരക്ക് തുടന്നതുകൊണ്ടുതന്നെ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനത്തിന് അവസരം ഒരുക്കുക. തിങ്കളാഴ്ച വരെ നിയന്ത്രണങ്ങളുണ്ടായിരിക്കും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു.ഇന്നലെ മാത്രം 80,615 ഭക്തരാണ് ദര്‍ശനം നടത്തിയത്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടുനിന്നു. കുടിവെള്ള വിതരണത്തിലടക്കം പരാതികള്‍ ഉയര്‍ന്നിരുന്നു. ശബരിമലയിലെ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ തിരക്ക് വര്‍ധിക്കുമ്പോഴും പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ബയോ ടോയ്ലറ്റുകള്‍ പ്രവര്‍ത്തനരഹിതമാണ്. ശുചിമുറി ആവശ്യങ്ങള്‍ പമ്പാ തീരത്ത് തന്നെ നടത്തേണ്ട അവസ്ഥയിലാണ് ഭക്തര്‍.

 

Leave a comment

Your email address will not be published. Required fields are marked *