February 5, 2026
#kerala #Top Four

പോറ്റിയേ കേറ്റിയേ പാരഡി പാട്ട്; അന്വേഷണത്തിന് ഓപ്പറേഷന്‍ വിങ്

തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി പാട്ടില്‍ അന്വേഷണത്തിന് സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനെ നിയോഗിച്ചു. എഡിജിപി പരാതി സൈബര്‍ ഓപ്പറേഷന്‍ വിങ്ങിന് കൈമാറി. അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി ശരണംവിളിച്ചുള്ള പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

പൗരന്മാര്‍ക്ക് ഭീഷണിയാകുന്ന വിദേശികളെ പ്രവേശിപ്പിക്കില്ല; കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കുമായി ട്രംപ്

സമഗ്രമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഡിജിപി എഡിജിപി എച്ച് വെങ്കിടേഷിന് പരാതി കതൈമാറുകയായിരുന്നു. കേരള പോലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എച്ച്. വെങ്കിടേഷ് ആവശ്യപ്പെട്ടു. സൈബര്‍ ഓപ്പറേഷന്‍ വിങ് പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *