പൊന്നിന്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്നത്തെ വില 1,01,600 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ച് പായുന്നു. സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കുറച്ചു നാളുകളായി സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുകയാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഡിസംബറിലെ ഭണ്ഡാര വരവ് 6.53 കോടി
കൊവിഡിന്റെ സമയത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. 5 വര്‍ഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നു. വലിയ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. ഡിസംബര്‍ 15 നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 99,000 കടന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണവില കൂടാനുള്ള പ്രധാന കാരണം.





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































