ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം
കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികളില്‍ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്. മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
മേയര്‍ സ്ഥാനം കൈവിട്ടുപോയി; ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയില്‍
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ കടുത്ത അതൃപ്തിയില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ അവസാനം വിവി രാജേഷിനെ മേയറാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പണം വാങ്ങി മേയര്‍ പദവി വിറ്റു; ആരോപണവുമായി ലാലി ജെയിംസ്
തൃശ്ശൂര്‍: മേയര്‍ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതില്‍ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ്. പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ച് ലാലി ജയിംസ്. പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റു. നിയുക്ത മേയര്‍ നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നുവെന്നാണ് ലാലി ജെയിംസ് പറയുന്നത്.
ദീര്‍ഘദൂര ട്രെയിനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ക്ക് ഇനിമുതല്‍ ചിലവേറും. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് റെയില്‍വേ നിരക്ക് കൂട്ടുന്നത്. പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പുതിയ നടപടിയെന്ന് റെയില്‍വേ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ശബരിമല സ്വര്‍ണക്കൊള്ള; ഡി മണിയെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡയമണ്ട് മണിയെന്ന് അറിയപ്പെടുന്ന ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണി ദിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകന്‍ എന്നയാളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































