December 30, 2025
#kerala #Top Four

ഗുരുവായൂരപ്പന് ഇന്ന് കളഭാട്ടം

തൃശൂര്‍: മണ്ഡലകാല സമാപനദിവസമായ ഇന്ന് ഗുരുവായൂരപ്പന് കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് ക്ഷേത്രം തന്ത്രി ഗുരുവായൂരപ്പന് വിശേഷാല്‍ കളഭം അഭിഷേകം ചെയ്യും. ദിവസവും ഗുരുവായൂരപ്പന് കളഭം ചാര്‍ത്താറുണ്ടെങ്കിലും കളഭാട്ടം നടക്കുന്നത് വര്‍ഷത്തില്‍ മണ്ഡലകാല സമാപന ദിവസമാണ്. കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് വിശേഷാല്‍ കളഭാഭിഷേകം നടത്തുക.

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

കശ്മീര്‍ കുങ്കുമം, പനിനീര്‍ തുടങ്ങിയവ പ്രത്യേക അളവില്‍ചേര്‍ത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് തയ്യാറാക്കും. കീഴ്ശാന്തിമാരാമ് ഇത് തയ്യാറാക്കുന്നത്. പന്തീരടി പൂജ കഴിഞ്ഞ് കളഭ പൂജയ്ക്ക് ശേഷമാണ് കളഭക്കൂട്ട് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക. കളഭത്തില്‍ ആറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിര്‍മാല്യംവരെ ഭക്തര്‍ക്ക് ദര്‍ശിക്കാം. രാവിലെ 10ന് പഞ്ചമദ്ദളകേളി, ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി.രാത്രി ചുറ്റുവിളക്ക് ,ഇടയ്ക്ക നാഗസ്വര മേളം, പഞ്ചാരിമേളം എന്നിവയുണ്ടാകും

Leave a comment

Your email address will not be published. Required fields are marked *