ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം
ഗുരുവായൂരപ്പന് ഇന്ന് കളഭാട്ടം
തൃശൂര്‍: മണ്ഡലകാല സമാപനദിവസമായ ഇന്ന് ഗുരുവായൂരപ്പന് കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് ക്ഷേത്രം തന്ത്രി ഗുരുവായൂരപ്പന് വിശേഷാല്‍ കളഭം അഭിഷേകം ചെയ്യും. ദിവസവും ഗുരുവായൂരപ്പന് കളഭം ചാര്‍ത്താറുണ്ടെങ്കിലും കളഭാട്ടം നടക്കുന്നത് വര്‍ഷത്തില്‍ മണ്ഡലകാല സമാപന ദിവസമാണ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഇന്ന് മണ്ഡലപൂജ; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം
പത്തനംതിട്ട: 41ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തി. മണ്ഡലപൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക.
അഴിമതി ആരോപണം; ലാലി ജെയിംസിനെ സസ്‌പെന്‍ഡ് ചെയ്തു
തൃശൂര്‍: മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടിയെടുത്തത്.
ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പാളി
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ പദവി ലഭിക്കാത്തതില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ അനുയിപ്പിക്കാനുള്ള പാര്‍ട്ടി ശ്രമങ്ങള്‍ പാളി. അനുയിപ്പിക്കാന്‍ പല നേതാക്കളും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. താന്‍ അപമാനിതയായെന്ന വികാരമാണ് ശ്രീലേഖ നേതാക്കളോട് പങ്കുവെച്ചത്. പുതിയ മേയര്‍ക്ക് ആശംസ പോസ്റ്റ് പോലും പങ്കുവെക്കാതെയാണ് ശ്രീലേഖയുടെ പ്രതിഷേധം.
മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും എഐ ഫോട്ടോ പ്രചരിപ്പിച്ച കേസ്; കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്തു.





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































