ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം
സ്വര്‍ണ്ണക്കൊള്ള; ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശം ഉണ്ട്: പ്രവാസി വ്യവസായി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് പ്രവാസി വ്യവസായി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഒരു പോറ്റി കൈമാറിയതെന്നാണ് ഡി മണി പറഞ്ഞത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ബുള്‍ഡോസര്‍ രാജ്; പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ഇന്ന് കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഭവന നിര്‍മ്മാണ മന്ത്രി സമീര്‍ അഹമ്മദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
മറ്റത്തൂരിലെ കൂറുമാറ്റ വിവാദം; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് രാജി വെച്ച കോണ്‍ഗ്രസ് അംഗങ്ങള്‍
തൃശൂര്‍: മറ്റത്തൂരിലെ കൂറുമാറ്റ വിവാദത്തില്‍ ബിജെപിയുമായി ചേര്‍ന്നുള്ള ഭരണസമിതിയുമായി സഹകരിക്കില്ലെന്ന് രാജി വെച്ച രണ്ട് മുന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ട് വാങ്ങിയ തങ്ങള്‍ എങ്ങനെ ബിജെപിയെ പിന്തുണയ്ക്കും എന്നതാണ് ഇവരുടെ ചോദ്യം. മറ്റത്തൂരിലെ പ്രാദേശിക നേതാക്കളുടെ താല്പര്യം മാത്രമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
പാര്‍ട്ടിയെ വെട്ടലാക്കി ആര് ശ്രീലേഖ; സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
തിരുവനന്തപുരം: പാര്‍ട്ടിയെ തുടര്‍ച്ചയായി വെട്ടിലാക്കുന്ന ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ പ്രവൃത്തിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ശാസ്തമംഗലത്തെ കോര്പ്പറേഷന് കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആര് ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തില്‍ ഇടപെടേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം.
എംഎസ്എഫ് യോഗത്തില്‍ കൂട്ടയടി
കോഴിക്കോട്: എംഎസ്എഫ് കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗങ്ങള്‍ തമ്മില്‍ കൂട്ടയടി. ജില്ല കമ്മിറ്റിയുടെ പുന:സംഘടനയെ സംബന്ധിച്ച തര്‍ക്കമാണ് അടിയിലേക്ക് നയിച്ചത്. മുന്‍ സംസ്ഥാന ഭാരവാഹികളായ മിസ്ഹബ് കീഴരിയൂര്‍, ലത്തീഫ് തുറയൂര്‍ വിഭാഗമാണ് ഔദ്യോഗിക വിഭാഗത്തിനെതിരെ രംഗത്തെത്തിയത്.





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































