December 31, 2025
#india #kerala #Top Four

ശബരിമല യുവതി പ്രവേശനം പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച്; സാധ്യത തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം വിഷയം പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ സാധ്യത തേടി സുപ്രീം കോടതി. ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാനാണ് സുപ്രീംകോടതി സാധ്യത തേടിയത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പരമോന്നത കോടതി പരിശോധിക്കുക, മതസ്വന്തന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങള്‍, മതാചാരങ്ങളില്‍ കോടതി ഇടപെട്ട് ലിംഗ സമത്വം ഉറപ്പാക്കണോ എന്നീ വിഷയങ്ങളില്‍ സുപ്രധാന തീര്‍പ്പ് ഉണ്ടായേക്കും.ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബെഞ്ച് എപ്പോള്‍ മുതല്‍ വാദം കേട്ട് തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *