February 22, 2026
#kerala #Top Four

ജനുവരിയിലെ റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍

തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കും. ഇന്ന് (ജനുവരി 2) മന്നം ജയന്തി ആയതിനാല്‍ റേഷന്‍ കടകള്‍ക്ക് അവധിയാണ്. വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തി.

ശബരിമലയില്‍ ഭക്തജനപ്രവാഹം; സന്നിധാനത്തെത്തിയത് 2,17,288 അയ്യപ്പഭക്തര്‍

വെള്ള കാര്‍ഡിന് ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും. കഴിഞ്ഞ മാസം റേഷനു പുറമെ അധിക വിഹിതമായി 5 കിലോ അരി കൂടി ലഭിച്ചിരുന്നു.2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്.

 

 

Leave a comment

Your email address will not be published. Required fields are marked *