January 12, 2026
#kerala #Top Four

ഔദ്യോഗിക വാഹനം ഒഴിവാക്കി; സിറോ മലബാര്‍ സഭ ആസ്ഥാനത്ത് വിഡി സതീശന്‍

കൊച്ചി: സിറോ മലബാര്‍ സഭ ആസ്ഥാത്തെ സഭാ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. പൈലറ്റ് വാഹനവും, ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദര്‍ശനം.

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി; വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

രാത്രി ഒന്‍പതേകാലോടെയാണ് സതീശന്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ എത്തി സന്ദര്‍ശനം നടത്തിയത്. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശന്‍ പങ്കെടുത്തു. സുപ്രധാന സിനഡ് നടക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ ഈ കൂടിക്കാഴ്ച. സാധാരണ സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയക്കാര്‍ക്കോ മറ്റോ പ്രവേശനം നല്‍കാറില്ല.

 

Leave a comment

Your email address will not be published. Required fields are marked *