പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാഹുലിനെ കൊണ്ടുനടക്കേണ്ട; മുന്നറിയിപ്പുമായി കോണ്‍ഗ്രസ്
പാലക്കാട്: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുനടക്കേണ്ട കാര്യം ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് ഇല്ലെന്നും അങ്ങനെ ഉണ്ടാവരുതെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ജില്ലാനേതൃത്വം.
പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുനടക്കുന്നതിന് വിശദീകരണം നല്‍കേണ്ടിവരുമെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ മുന്നറിയിപ്പ് നല്‍കി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
മൂന്നാമത്തെ പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. അതേസമയം, പാലക്കാട്ട് സ്വതന്ത്രനായി മത്സരിച്ചാല്‍പ്പോലും വിജയസാധ്യതയുണ്ടെന്ന വെല്ലുവിളി രാഹുല്‍മാങ്കൂട്ടത്തില്‍ കേസന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിനുമുന്നില്‍ ഉയര്‍ത്തിയതായും റിപ്പോര്‍ട്ട്.





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































