January 12, 2026
#kerala #Top Four

വന്ദേ ഭാരത് സ്ലീപ്പര്‍; ടിക്കറ്റ് നിരക്ക് കൂടും, പരിഗണിക്കുന്നത് 3 റൂട്ടുകള്‍

തിരുവനന്തപുരം: സുഖയാത്രയോടെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂടും. തിരുവനന്തപുരം-മംഗളൂരു സര്‍വീസിന് എക്സപ്രസ് ത്രീടയര്‍, ടു ടയര്‍ നിരക്കിനേക്കാള്‍ 500 രൂപയുടെ വര്‍ധന ഉണ്ടായിരിക്കും. തിരുവനന്തപുരം-ചെന്നൈ സര്‍വീസിന് എക്സ്പ്രസ് നിരക്കിനേക്കാള്‍ 1000 രൂപയും തിരുവനന്തപുരം-ബെംഗളൂരു സര്‍വിസിന് എക്സ്പ്രസ് നിരക്കിനേക്കാള്‍ 800 രൂപയുടെ വര്‍ധനയും ഉണ്ടായിരിക്കുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. കൂടാതെ, സ്ഥിരീകരിച്ച (കണ്‍ഫേം) ടിക്കറ്റുകള്‍ മാത്രമേ നല്‍കുകയുള്ളൂ. ആര്‍എസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉണ്ടായിരിക്കില്ല.

2026ലെ ആദ്യ വിക്ഷപണം; ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു

അതേസമയം, റൂട്ടുകല്‍ ആരംഭിക്കുമ്പോള്‍ മൂന്ന് റൂട്ടുകളാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു റൂട്ടുകളിലായിരിക്കും ആദ്യ സര്‍വ്വീസുകള്‍.

 

Leave a comment

Your email address will not be published. Required fields are marked *