January 14, 2026
#kerala #Top Four

തൃശൂരില്‍ കലാമാമാങ്കം; 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

തൃശ്ശൂര്‍: തൃശ്ശൂരില്‍ 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. 250 ഇനങ്ങളിലായി പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായാണ് അരങ്ങിലെത്തുന്നത്. ഇന്ന് മുതല്‍ 18വരെയാണ് 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്.

ശബരിമലയില്‍ 429 കോടി രൂപയുടെ വരുമാനം

വേദികളുടെ പേരുകളില്‍ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. മറ്റെല്ലാ പൂക്കളുടെയും പേരും നല്‍കിയപ്പോള്‍ താമര ഒഴിവാക്കിയത് രാഷ്ട്രീയമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍, സംഭവം വിവാദമായതോടെ വേദി 15ന് താമര എന്ന പേര് നല്‍കി.

 

Leave a comment

Your email address will not be published. Required fields are marked *