January 14, 2026
#kerala #Top Four

ശബരിമലയില്‍ 429 കോടി രൂപയുടെ വരുമാനം

പത്തനംതിട്ട: ശബരിമലയില്‍ 429 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ജനുവരി 12 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം മണ്ഡല മകരവിളക്ക് കാലത്ത് 380 കോടിയായിരുന്നു വരുമാനം. ഇപ്രാവശ്യത്തെ റെക്കോര്‍ഡ് വരുമാനമാണെന്ന് കെ ജയകുമാര്‍ അറിയിച്ചു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

അപ്പം, അരവണ ഇനങ്ങളില്‍നിന്ന് 190 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഈ ഇനങ്ങളില്‍ നിന്നായി 160 കോടി രൂപയായിരുന്നു ലഭിച്ച വരുമാനം. കാണിക്കയായി ഇത്തവണ 110 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 105 കോടിയായിരുന്നു. കാണിക്കയായടക്കം ലഭിച്ച നാണയങ്ങള്‍ എണ്ണുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് ഈ മാസം 20ന് മുമ്പായി നാണയം എണ്ണല്‍ പൂര്‍ത്തിയാക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *