#kerala #Top Four

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ രമേഷ് പിഷാരടി; സ്‌ക്രീനിങ് കമ്മിറ്റിക്ക് പട്ടിക കൈമാറി

പാലക്കാട്: ചലച്ചിത്ര- ടെലിവിഷന്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് രമേഷിന്റെ പേരു മാത്രമാണ് ഉള്ളതെന്നാണ് സൂചന.

കേരളം യുഡിഎഫ് പിടിച്ചെടുക്കും, എല്‍ഡിഎഫിന് 59 സീറ്റുകള്‍ മാത്രം: ലോക്‌പോള്‍ സര്‍വേ

നേരത്തെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ അടക്കമുള്ളവരുടെ പേരുകള്‍ പാലക്കാട് പരിഗണിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ രമേഷിന്റെ പേരാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് വിവരം. രമേഷ് പിഷാരടി മത്സരിച്ചാല്‍ വിജയസാധ്യത ഏറുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

Leave a comment

Your email address will not be published. Required fields are marked *