#International #Top Four

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി; ട്രംപുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വികലമായ നയങ്ങള്‍ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത് ഇറാന്‍. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നും ഇറാനിലെ പ്രമുഖ നേതാവായ അലി ലാറിജാനി വ്യക്തമാക്കി.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ രമേഷ് പിഷാരടി; സ്‌ക്രീനിങ് കമ്മിറ്റിക്ക് പട്ടിക കൈമാറി

ഇറാന്‍ ചര്‍ച്ചയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചു എന്ന തരത്തില്‍ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ‘അമേരിക്ക ഫസ്റ്റ്’ എന്ന സ്വന്തം മുദ്രാവാക്യത്തെ ട്രംപ് ഇപ്പോള്‍ ‘ഇസ്രായേല്‍ ഫസ്റ്റ്’ എന്നാക്കി മാറ്റിയിരിക്കുകയാണ്.

ഇസ്രായേലിന്റെ അധികാര മോഹങ്ങള്‍ക്കായി അമേരിക്കന്‍ സൈനികരെ അദ്ദേഹം കുരുതികൊടുക്കുകയാണെന്നും ലാരിജാനി തുറന്നടിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വലംകൈയും പ്രധാന ഉപദേഷ്ടാവായ ലാറിജാനി, ഇറാന്‍ ഒരിക്കലും യുദ്ധത്തിന് തുടക്കമിട്ടിട്ടില്ലെന്നും എന്നാല്‍ അധിനിവേശത്തെ ശക്തമായി നേരിടുമെന്നും വ്യക്തമാക്കി.

 

 

 

Leave a comment

Your email address will not be published. Required fields are marked *