ഫേസ് ബുക്ക് അക്കൗണ്ട് വഴി പണി കിട്ടി ; 24 മണിക്കൂറില്‍ കുരുക്കഴിച്ച് മറുപടിയുമായി നടന്‍

നടനും സംവിധായകനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അത് തിരികെ ലഭിച്ചതായും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്ന് ആണെന്നും 24 മണിക്കൂറിനുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കൂടെനിന്നവര്‍ക്ക് നന്ദിയും നടന്‍ അറിയിച്ചിട്ടുണ്ട്.
Also Read ;മാപ്പിളപ്പാട്ട് ഗവേഷകയും പിന്നണി ഗായികയും ആയ കെ എസ് രഹ്നക്ക് യുഎഇ ഗോള്‍ഡന്‍ വിസ
”എന്റെ ഫെയ്‌സ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകള്‍ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാന്‍ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കള്‍ക്ക് നന്ദി. ഇന്നലെ മുതല്‍ എന്റെ ഫെയ്‌സ്ബുക് പേജ് ആരോ ഹാക്ക് ചെയ്‌തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുകയും, ചിലരോടു പണം ആവശ്യപ്പെട്ടു മെസേജ് അയയ്ക്കുകയും ചെയ്തതായി അറിഞ്ഞു.
രാത്രി തന്നെ സൈബര്‍ സെല്ലില്‍ വിവരം അറിയിക്കുകയും ഫെയ്‌സ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളില്‍ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാന്‍ സഹായിച്ച ജിനു ബ്രോയ്ക്കും (ജിനു ബെന്‍), ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നതായി കണ്ടത് പാക്കിസ്ഥാനില്‍ നിന്നാണ്,’ നടന്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം