ഹെലികോപ്ടറില്‍ കയറുന്നതിനിടെ വീണ് മമത ബാനര്‍ജിക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണു. ബംഗാളിലെ ദുര്‍ഗാപുരിലാണ് സംഭവം. ഹെലികോപ്ടറിലേക്ക് നടന്നുകയറിയ മമത ബാനര്‍ജി സീറ്റിലേക്ക് ഇരിക്കുന്നതിനിടെ ഹെലികോപ്ടറിനുള്ളിലേക്ക് വീഴുകയായിരുന്നു. മമതയ്ക്ക് നേരിയ പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Also Read; ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍
ദുര്‍ഗാപുരില്‍നിന്ന് അസന്‍സോളിലേക്ക് പോകാന്‍ ഹെലികോപ്ടറില്‍ കയറുന്നതിനിടെയാണ് സംഭവം. ഹെലികോപ്ടറിലേക്ക് നടന്നുകയറിയ മമത സീറ്റിലേക്ക് ഇരിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മമത ബാനര്‍ജിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു സീറ്റിലിരുത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ മാസം വീട്ടില്‍ കാല്‍വഴുതി വീണു മമത ബാനര്‍ജിയുടെ നെറ്റിക്ക് പരിക്കേറ്റിരുന്നു. മുറിയിലൂടെ നടക്കുന്നതിനിടെ കാല്‍വഴുതി വീഴുകയും നെറ്റി ഗ്ലാസ് ഷോക്കേസില്‍ ഇടിക്കുകയുമായിരുന്നു. നെറ്റിത്തടത്തില്‍ മുറിവ് ആഴത്തിലുള്ളതായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം